കണ്ണൂരിലെ മുസ്ലിംകൾ, ചരിത്രവും വർത്തമാനവും. ദ്വിദിന ദേശീയ സെമിനാർ .
കണ്ണൂർ...... ഇന്ത്യയുടെ പടിഞ്ഞാറൻ തീര തുറമുഖങ്ങളേക്കു റിച്ച് പരാമർശിക്കവേ ഗ്രീക്ക് പണ്ഡിതനായ ടോളമി 'കനൗറ' എന്ന് സൂചിപ്പിച്ച നാട്.
പ്ലിനിയും ഇബ്നു ബതൂതയും കണ്ണൂരിനെ പ്രതിപാദിച്ചത് പ്രധാന തുറമുഖങ്ങൾ, കച്ചവട കേന്ദ്രങ്ങൾ, കയറ്റുമതി ഇറക്കുമതി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണ് .
*2018 ജനുവരി 13 , 14* ദിവസങ്ങളിൽ
*'കണ്ണൂരിലെ മുസ്ലിംകൾ, ചരിത്രവും വർത്തമാനവും '* എന്ന വിഷയത്തിൽ അബൂദാബി കെ എം സി സി യുമായി ചേർന്ന് *തളിപ്പറമ്പ് സർ സയ്യിദ് കോളേജ് ചരിത്രവിഭാഗം* സംഘടിപ്പിക്കുന് ന ദ്വിദിന ദേശീയ സെമിനാറിനേക്കുറ ിച്ച് അറിഞ്ഞിരിക്കുമല ്ലോ.
സെമിനാറിന്റെ ഒന്നാം ദിവസമായ 13 ശനിയാഴ്ച രാവിലെ 9:30 ന് *കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസ്ലർ ഡോ കെ മുഹമ്മദ് ബഷീർ* സെമിനാർ ഉദ്ഘാടനം ചെയ്യും.
തുടർന്ന് അറക്കൽ രാജവംശത്തെക്കുറ ിച്ചും തലശേരി ഫാക്റ്ററിയേക്കു റിച്ചുമെല്ലാമുള ്ള സമഗ്ര ചരിത്ര ഗവേഷണങ്ങൾക്ക് നേതൃത്വം നൽകിയ പ്രമുഖ ചരിത്രകാരൻ *ഡോ കെ കെ എൻ കുറുപ്പ്* മുഖ്യ പ്രഭാഷണം നടത്തും.
തുടർന്ന് കണ്ണൂരിലെ മുസ്ലിം ചരിത്രവുമായി ബന്ധപ്പെട്ട് വ്യത്യസ്ത വിഷയങ്ങളിൽ വിദഗ്ദ്ധരുടെ ക്ലാസും ചർച്ചകളും നടക്കും.
………
പ്രഫസർ ഇ ഇസ്മായിലിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ഒന്നാമത്തെ സെഷനിൽ *'മുസ്ലിംകൾ, അധികാരവും സ്വരൂപവും'* എന്ന വിഷയത്തിൽ കാലടി സംസ്കൃത സർവ്വകലാശാല ചരിത്ര വിഭാഗം വകുപ്പാധ്യക്ഷൻ *ഡോ എം ടി നാരായണൻ* വിഷയാവതരണം നടത്തും.
കേരളത്തിലെ തന്നെ ഏക മുസ്ലിം രാജവംശമായ അറക്കൽ രാജവംശത്തെക്കുറ ിച്ചടക്കമുള്ള ചർച്ചകൾക്ക് പ്രസ്തുത സെഷൻ വേദിയാകും.
…………
രാണ്ടാമത്തെ സെഷനിൽ *'കണ്ണൂരിലെ മുസ്ലിംകൾ, പഴമയും പ്രാധാന്യവും'* എന്ന വിഷയത്തിലുള്ള കോഴിക്കോട് ഗവ.ആർട്ട്സ് ആന്റ് സയൻസ് കോളേജ് ചരിത്രവിഭാഗം വകുപ്പാധ്യക്ഷൻ *ഡോ .പി ജെ വിന്റ്സെന്റെ* നേതൃത്വത്തിലുള് ള ക്ലാസും ചർച്ചയുമായിരിക് കും നടക്കുക.
ഏഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട ്ടു എന്ന് കരുതപ്പെടുന്ന മാടായിപ്പള്ളിയു ം ശ്രീകണ്ഠാപുരം പള്ളിയുമെല്ലാം കണ്ണൂരിലാണല്ലോ.
………
*'കണ്ണൂർ. കലയും സാഹിത്യവും'*
എന്ന വിഷയമാണ് മൂന്നാമത്തെ സെഷൻ ചർച്ച ചെയ്യുക.കഥാകൃത് തും ചന്ദ്രിക ആഴ്ചപ്പതിപ്പ് എഡിറ്ററുമായ *ശ്രീ ശിഹാബുദ്ധീൻ പൊയ്ത്തുങ്കടവ് * പ്രസ്തുത വിഷയത്തിൽ വിഷയാവതരണം നടത്തും.
………
പഴയകാലം മുതൽക്കേ സിറ്റി എന്നറിയപ്പെടാൻ പാകത്തിലുള്ള വിപുലമായ കച്ചവടം കണ്ണൂരിൽ നടന്നിരുന്നു.
പ്രതിവർഷം 459253 ടൺ ചരക്കുകൾ കൈകാര്യം ചെയ്തിരുന്ന , അതി വിപുലമായ അന്താരാഷ്ട വ്യാപാരം കണ്ണൂരിൽ നിലനിന്നിരുന്നു .
അറബികളുമായി നിലനിന്നു പോന്ന ഈ വ്യാപാര ബന്ധം കണ്ണൂരിന്റെ സാമൂഹിക സാംസ്കാരിക അന്തരീക്ഷത്തിൽ വലിയ മാറ്റമുണ്ടാക്കി .
കണ്ണൂരിലെ പുതിയാപ്ല സമ്പ്രദായത്തിന് റെ ഉദ്ഭവത്തിന്റെ കാരണങ്ങളിൽ ഒന്നായി അത് മാറി.
നാലാമത്തെ സെഷനിൽ
കണ്ണൂരിലെ *'വാണിജ്യ പാരമ്പര്യവും സാമ്പത്തിക വളർച്ചയും'* എന്ന വിഷയത്തിൽ *ഡോ മുജീബ് റഹ്മാൻ* വിഷയാവതരണം നടത്തും.
കാലിക്കറ്റ് സർവ്വകലാശാല ചരിത്രവിഭാഗം വകുപ്പാധ്യക്ഷനാ ണ് ഡോ മുജീബ് റഹ്മാൻ.
………
രണ്ടാം ദിവസം
.............................
തലശ്ശേരി ദം ബിരിയാണിയും മുട്ടമാലയും അറക്കൽ പത്തിരിയും പോലെ കണ്ണൂരിലെ
ഭക്ഷണ വൈവിധ്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.
നോമ്പുകാലമായാൽ രാവിലെ അത്താഴം കഴിക്കാൻ നേരമാകുമ്പോൾ ഉത്തരേന്ത്യൻ
സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഉഠോ ബാബകൾ ബാൻറ് മുട്ടി ആളുകളെ
ഉണർത്തുന്നതും ഒരുതരത്തിൽ വടക്കേ മലബാറിലെ മുസ്ലിം സംസ്കാരത്തിന്റെ
അദ്വിതീയതയാണ്..എഴുത്തുകാരനും സീനിയർ ജേണലിസ്റ്റുമായ ശ്രീ കെ പി കുഞ്ഞി
മൂസ' വടക്കേ മലബാറിലെ ഭക്ഷണ വൈവിധ്യങ്ങൾ' എന്ന വിഷയത്തെക്കുറിച്ച്
സംസാരിക്കും . സദസ്സിന് വിഷയകർത്താവുമായി സംവദിക്കാൻ
അവസരമുണ്ടായിരിക്കുന്നതാണ് .
ശേഷം വെസ്റ്റേൺ ഗട്ട്സ് ഗ്രീൻ ഇനീഷ്യയ്റ്റീവ് ഡയറക്ടർ ഡോ കെ ടി അഷ്റഫ് കണ്ണൂരിലെ ആഘോഷങ്ങൾ,ആചാരങ്ങൾ,അനുഷ്ഠാനങ് ങൾ എന്ന വിഷയത്തെ അധികരിച്ച്
സംസാരിക്കും.
.............................
തലശ്ശേരി ദം ബിരിയാണിയും മുട്ടമാലയും അറക്കൽ പത്തിരിയും പോലെ കണ്ണൂരിലെ
ഭക്ഷണ വൈവിധ്യങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.
നോമ്പുകാലമായാൽ രാവിലെ അത്താഴം കഴിക്കാൻ നേരമാകുമ്പോൾ ഉത്തരേന്ത്യൻ
സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ഉഠോ ബാബകൾ ബാൻറ് മുട്ടി ആളുകളെ
ഉണർത്തുന്നതും ഒരുതരത്തിൽ വടക്കേ മലബാറിലെ മുസ്ലിം സംസ്കാരത്തിന്റെ
അദ്വിതീയതയാണ്..എഴുത്തുകാരനും സീനിയർ ജേണലിസ്റ്റുമായ ശ്രീ കെ പി കുഞ്ഞി
മൂസ' വടക്കേ മലബാറിലെ ഭക്ഷണ വൈവിധ്യങ്ങൾ' എന്ന വിഷയത്തെക്കുറിച്ച്
സംസാരിക്കും . സദസ്സിന് വിഷയകർത്താവുമായി സംവദിക്കാൻ
അവസരമുണ്ടായിരിക്കുന്നതാണ് .
ശേഷം വെസ്റ്റേൺ ഗട്ട്സ് ഗ്രീൻ ഇനീഷ്യയ്റ്റീവ് ഡയറക്ടർ ഡോ കെ ടി അഷ്റഫ് കണ്ണൂരിലെ ആഘോഷങ്ങൾ,ആചാരങ്ങൾ,അനുഷ്ഠാനങ്
സംസാരിക്കും.
യമനിൽ നിന്ന് കേരളത്തിലെത്തിയ മഖ്ദൂമുമാർ തുടങ്ങിവെച്ച പള്ളി ദറസ്
സമ്പ്രദായത്തിലൂടെയാണ് കേരളത്തിൽ മുസ്ലിം വിദ്യാഭ്യാസത്തിന്റെ ആവിർഭാവവും
വളർച്ചയുമുണ്ടായത്.
മഖ്ദൂം കുടുംബത്തിലെ അംഗവും എം ഇ എം ഒ കോളേജ് ചരിത്രവിഭാഗം
അദ്ധ്യക്ഷനുമായ പ്രൊഫ.അജ്മൽ മുഈൻ' വിദ്യാഭ്യാസം , ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ സംസാരിക്കും.
തൊഴിലും വിദ്യാഭ്യാസവും , മനോഭാവത്തിലെ മാറ്റങ്ങൾ' എന്ന വിഷയത്തിൽ
പ്രമുഖ മനഃശാസ്ത്രജ്ഞൻ എസ് വി മുഹമ്മദലിയും സാമൂഹിക നാവോതഥാന സംരംഭങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ പത്ര പ്രവർത്തകൻ ശ്രീ കാസിം വി ഇരിക്കൂറും സംസാരിക്കും .
പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ 'ഡോ ഹുസൈൻ രണ്ടത്താണി' 'പ്രവാചക പരമ്പരയുടെ ആഗമനവും സൂഫീ പ്രസ്ഥാനവും വടക്കൻ കേരളത്തിൽ ' എന്ന വിഷയത്തിൽ സംസാരിക്കും.
സമ്പ്രദായത്തിലൂടെയാണ് കേരളത്തിൽ മുസ്ലിം വിദ്യാഭ്യാസത്തിന്റെ ആവിർഭാവവും
വളർച്ചയുമുണ്ടായത്.
മഖ്ദൂം കുടുംബത്തിലെ അംഗവും എം ഇ എം ഒ കോളേജ് ചരിത്രവിഭാഗം
അദ്ധ്യക്ഷനുമായ പ്രൊഫ.അജ്മൽ മുഈൻ' വിദ്യാഭ്യാസം , ചരിത്രവും വർത്തമാനവും' എന്ന വിഷയത്തിൽ സംസാരിക്കും.
തൊഴിലും വിദ്യാഭ്യാസവും , മനോഭാവത്തിലെ മാറ്റങ്ങൾ' എന്ന വിഷയത്തിൽ
പ്രമുഖ മനഃശാസ്ത്രജ്ഞൻ എസ് വി മുഹമ്മദലിയും സാമൂഹിക നാവോതഥാന സംരംഭങ്ങൾ എന്ന വിഷയത്തിൽ പ്രമുഖ പത്ര പ്രവർത്തകൻ ശ്രീ കാസിം വി ഇരിക്കൂറും സംസാരിക്കും .
പ്രമുഖ ചരിത്രകാരനും വിദ്യാഭ്യാസ വിചക്ഷണനുമായ 'ഡോ ഹുസൈൻ രണ്ടത്താണി' 'പ്രവാചക പരമ്പരയുടെ ആഗമനവും സൂഫീ പ്രസ്ഥാനവും വടക്കൻ കേരളത്തിൽ ' എന്ന വിഷയത്തിൽ സംസാരിക്കും.
പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓൺലൈനായി റജിസ്റ്റർ ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക*.
For more details,
Contact :
*9447245413*
*97 45 534706*
*9847654285*
*9447245413*
*97 45 534706*
*9847654285*
'കണ്ണൂരിലെ മുസ്ലിംകൾ , ചരിത്രവും വർത്തമാനവും ' . ദ്വിദിന ദേശീയ സെമിനാർ. ജനുവരി 13, 14 (ശനി, ഞായർ)
സംഘാടനം : ഹിസ്റ്ററി ഡിപ്പാർട്ട്മന്റ് , സർ സയ്യിദ് കോളേജ് തളിപ്പറമ്പ. & കേരള മുസ്ലിം കൾചറൽ സെന്റർ , അബൂദാബി.
CLICK HERE to download the registration form
On ' Rohingya Muslim Refugee Issue '
Thwahir Hamza , Alumni of our department (2012-15 Bach) presenting a research paper on ' Rohingya Muslim Refugee Issue ' in 24th session of Tamil Nadu History Congress held at Alagappa university, Tamil Nadu.
Another presentation by himself on ' Matrilineal System in North Malabar ' on the 'South Indian History Congress' held at Periyar University, Selam, Tamil Nadu
Announcement Regarding Indian History Congress-2017
'The Indian History Congress' will hold its 78th session at Jadavpur University, Kolkata, West Bengal on 28, 29 and 30 December 2017.
For registration CLICK HERE
SSC History Alumni Association.
പൂർവ്വ വിദ്യാർത്ഥി സംഗമവും ക്ലാസ് പുനരാവിഷ്കാരവും.2017 ഒക്ടോബർ 2 തിങ്കൾ ( 9:30 )സർ സയ്യിദ് കോളേജ്, തളിപ്പറമ്പ
സയ്യിദ് അഹമ്മദ് ഖാന്റെ നാമധേയത്തിൽ കണ്ണൂർ തളിപ്പറമ്പിൽ പ്രൗഢമായി തലയുയർത്തി നിൽക്കുന്ന 'സർ സയ്യിദ് കോളേജ്' അറിവിന്റെ അമ്പതാണ്ട് പൂർത്തിയാക്കുമ്പോൾ, സർ സയ്യിദ് അഹമ്മദ് ഖാൻ എന്ന മഹാ മനീഷിയെക്കുറിച്ച് അൽപം.
…………………
ഹിസ്റ്ററി ഡിപ്പാർട്ട്മന്റിലെ ഒരു പൂർവ്വവിദ്യാർത്ഥി എഴുതിയത്.
…………………
സർ സയ്യിദ് എന്ന ചുരുക്കപ്പേരിൽ പ്രസിദ്ധനായ സയ്യിദ് അഹമ്മദ് ഖാൻ 1817 ഒക്ടോബർ 17 ന് ഇന്ന് പുരാതന ദൽഹി എന്ന് വിളിപ്പേരുള്ള ദൽഹിലാണ് ജനിക്കുന്നത്.
പ്രവാചക പൗത്രൻ ഹുസൈന്റെ പരമ്പരയിൽ , പ്രവാചകന്റെ മുപ്പത്തിയാറാമത്തെ പൗത്രനായായിരുന്നു അഹമ്മദ് ഖാന്റെ ജനനം.
മുഗൾ ചക്രവർത്തി ഷാജഹാന്റെ കാലത്ത് , പേർഷ്യയിലെ ഹിറാതിൽ നിന്നും അഹമ്മദ് ഖാന്റെ പൂർവ്വികർ ഇന്ത്യയിലെത്തുന്നു.
മീർ മുത്തഖി ആയിരുന്നു അഹമ്മദ് ഖാന്റെ പിതാവ്. മീർ മുത്തഖി നേരത്തേ തന്നെ ഭൗതികവിരക്തിയിൽ തത്പരനായിരുന്നതിനാൽ മാതാവ് അസീസുന്നിസയായിരുന്നു അഹമ്മദ് ഖാന്റെ ബാല്യകാലത്തേയും കൗമാരത്തെയും നിയന്ത്രിച്ചിരുന്നത്.
മൗലാനാ ഫരീദുദ്ദീനിൽ നിന്ന് ഫാർസ്സി ഭാഷയും നവാബ് സൈനുദ്ദീൻ ഖാനിൽ നിന്ന് ഗണിതവും അഭ്യസിച്ച അഹമ്മദ് ഖാൻ അറബി ഭാഷയിലും തുടർപ്പഠനം നടത്തി.
1838 ഇൽ പിതാവ് മുത്തഖി മരണപ്പെട്ടതിനു ശേഷം, ഖാൻ അന്ന് ദൽഹിയിൽ സദ്റെ അമീറായിരുന്ന മൗലവി ഖലീലുള്ളാഖാന്റെ ഓഫീസിൽ ജോലി സ്വീകരിച്ചു. പിന്നെ ആഗ്ര , ഫതേഹ്പൂർ സിക്രി തുടങ്ങിയ സ്ഥലങ്ങളിൽ. ………
ന്യൂനപക്ഷ വിദ്യാഭാസ മേഘലയിലെ വിപ്ലവമായിരുന്ന അലിഗഡ് പ്രസ്ഥാനം സർ സയ്യിദിന്റെ മരിക്കാത്ത സ്മരണയായി.
അന്ന്, അലിഗഡ് പ്രസ്ഥാനത്തിന്റെ പൂർവ്വരൂപത്തിന്റെ സ്ഥാപനത്തോടനുബന്ധിച്ച് നടന്ന സ്വീകരണ സമ്മേളനത്തിൽ തികച്ചും വികാരഭരിതനായി സർ സയ്യിദ് അഹമ്മദ് ഖാൻ നടത്തിയ പ്രഭാഷണം എന്നുമോർക്കപ്പെടുന്നു.
" ഞാനൊരു പാവപ്പെട്ട യാത്രക്കാരനായാണിവിടെ എത്തിയിട്ടുള്ളത്. എന്റെ ജനതയുടെ സന്തുഷ്ടകരമായ നിലനിൽപിനുതകുന്ന മാർഗ്ഗവുമന്വേഷിച്ചു ഞാൻ വളരേയധികം യാത്ര ചെയ്തു. വഴിയിൽ മൂല്യവത്തായ പല കാഴ്ചകളും ഞാൻ കണ്ടു. എവിടെയെങ്കിലും സുന്തരമായത് വല്ലതും കാണുമ്പോൾ , സംസ്കൃതരും വിജ്ഞാനികളുമായ ആളുകളെ കണ്ടുമുട്ടുമ്പോൾ , പണ്ഢിതന്മാരുടെ സഭകളിൽ പങ്കെടുക്കുമ്പോൾ, രമ്യഹർമ്മങ്ങൽ കാണുമ്പോൾ, സുഗന്ധപുഷ്പങ്ങൾ കണ്ണിൽ പെടുമ്പോൾ, ആളുകൾ കളിക്കുന്നതിനും ജോലി ചെയ്യുന്നതിനും സാക്ഷ്യം വഹിക്കുമ്പോൾ , എന്തിന് സുന്തരനായ ഒരാളെ കാണുമ്പോൾ പോലും ഞാനെന്റെ ജനതയെ ഓർക്കും. എന്തുകൊണ്ട് എന്റെ ജനതയ്ക്ക് ഇപ്രകാരം കഴിയുന്നില്ല എന്ന് ഞാൻ സ്വയം ചോദിക്കും. എന്റെ ജനങ്ങളുടെ, എന്റെ സമുദായത്തിന്റെ പുരോഗതിക്ക് അവരെ സഹായിക്കാൻ എന്ത് ചെയ്യണമെന്ന് ആലോചിച്ച് ഞാൻ തല പുണ്ണാക്കിയിട്ടുണ്ട്. അവസാനം ഞാനെത്തിച്ചേർന്നിട്ടുള്ളത് അവർക്ക് വേണ്ടി ഒരു കോളേജുണ്ടാക്കണമെന്ന തീരുമാനത്തിലാണ് "
ഏകാന്തതയിലിരുന്ന് സ്വയം എഴുത്തിലൂടെ മറ്റുള്ളവരെ ഉണർത്തുന്ന തരം ദാർശ്ശനികനായിരുന്നില്ല അദ്ദേഹം. പൊതുജീവിതത്തിൽ നേരിട്ട് പ്രവേശിക്കുകയും ലോകവുമായി സദാ സമരം ചെയ്യുകയുമായിരുന്നു അദ്ദേഹം.
ഒടുവിൽ 1898 മാർച്ച് 27 ന് ആ മഹാത്മാവ് അന്ത്യശ്വാസം വലിച്ചു..
Subscribe to:
Posts (Atom)