SSC History Alumni Association.

പൂർവ്വ വിദ്യാർത്ഥി സംഗമവും ക്ലാസ് പുനരാവിഷ്കാരവും.2017 ഒക്ടോബർ 2 തിങ്കൾ ( 9:30 )സർ സയ്യിദ് കോളേജ്, തളിപ്പറമ്പ



സയ്യിദ്‌ അഹമ്മദ്‌ ഖാന്റെ നാമധേയത്തിൽ കണ്ണൂർ തളിപ്പറമ്പിൽ പ്രൗഢമായി തലയുയർത്തി നിൽക്കുന്ന 'സർ സയ്യിദ്‌ കോളേജ്‌' അറിവിന്റെ അമ്പതാണ്ട്‌ പൂർത്തിയാക്കുമ്പോൾ, സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ എന്ന മഹാ മനീഷിയെക്കുറിച്ച്‌ അൽപം.
…………………
ഹിസ്റ്ററി ഡിപ്പാർട്ട്മന്റിലെ ഒരു പൂർവ്വവിദ്യാർത്ഥി എഴുതിയത്‌.
…………………
സർ സയ്യിദ്‌ എന്ന ചുരുക്കപ്പേരിൽ പ്രസിദ്ധനായ സയ്യിദ്‌ അഹമ്മദ്‌ ഖാൻ 1817 ഒക്ടോബർ 17 ന്‌ ഇന്ന് പുരാതന ദൽഹി എന്ന് വിളിപ്പേരുള്ള ദൽഹിലാണ്‌ ജനിക്കുന്നത്‌.
പ്രവാചക പൗത്രൻ ഹുസൈന്റെ പരമ്പരയിൽ , പ്രവാചകന്റെ മുപ്പത്തിയാറാമത്തെ പൗത്രനായായിരുന്നു അഹമ്മദ്‌ ഖാന്റെ ജനനം.
മുഗൾ ചക്രവർത്തി ഷാജഹാന്റെ കാലത്ത്‌ , പേർഷ്യയിലെ ഹിറാതിൽ നിന്നും അഹമ്മദ്‌ ഖാന്റെ പൂർവ്വികർ ഇന്ത്യയിലെത്തുന്നു.
മീർ മുത്തഖി ആയിരുന്നു അഹമ്മദ്‌ ഖാന്റെ പിതാവ്‌. മീർ മുത്തഖി നേരത്തേ തന്നെ ഭൗതികവിരക്തിയിൽ തത്പരനായിരുന്നതിനാൽ മാതാവ്‌ അസീസുന്നിസയായിരുന്നു അഹമ്മദ്‌ ഖാന്റെ ബാല്യകാലത്തേയും കൗമാരത്തെയും നിയന്ത്രിച്ചിരുന്നത്‌.
മൗലാനാ ഫരീദുദ്ദീനിൽ നിന്ന് ഫാർസ്സി ഭാഷയും നവാബ്‌ സൈനുദ്ദീൻ ഖാനിൽ നിന്ന് ഗണിതവും അഭ്യസിച്ച അഹമ്മദ്‌ ഖാൻ അറബി ഭാഷയിലും തുടർപ്പഠനം നടത്തി.
1838 ഇൽ പിതാവ്‌ മുത്തഖി മരണപ്പെട്ടതിനു ശേഷം, ഖാൻ അന്ന് ദൽഹിയിൽ സദ്‌റെ അമീറായിരുന്ന മൗലവി ഖലീലുള്ളാഖാന്റെ ഓഫീസിൽ ജോലി സ്വീകരിച്ചു. പിന്നെ ആഗ്ര , ഫതേഹ്പൂർ സിക്രി തുടങ്ങിയ സ്ഥലങ്ങളിൽ. ………
ന്യൂനപക്ഷ വിദ്യാഭാസ മേഘലയിലെ വിപ്ലവമായിരുന്ന അലിഗഡ്‌ പ്രസ്ഥാനം സർ സയ്യിദിന്റെ മരിക്കാത്ത സ്മരണയായി.
  അന്ന്, അലിഗഡ്‌ പ്രസ്ഥാനത്തിന്റെ പൂർവ്വരൂപത്തിന്റെ സ്ഥാപനത്തോടനുബന്ധിച്ച്‌ നടന്ന സ്വീകരണ സമ്മേളനത്തിൽ തികച്ചും വികാരഭരിതനായി സർ സയ്യിദ്‌ അഹമ്മദ്‌ ഖാൻ നടത്തിയ പ്രഭാഷണം എന്നുമോർക്കപ്പെടുന്നു.
    " ഞാനൊരു പാവപ്പെട്ട യാത്രക്കാരനായാണിവിടെ എത്തിയിട്ടുള്ളത്‌. എന്റെ ജനതയുടെ സന്തുഷ്ടകരമായ നിലനിൽപിനുതകുന്ന മാർഗ്ഗവുമന്വേഷിച്ചു ഞാൻ വളരേയധികം യാത്ര ചെയ്തു. വഴിയിൽ മൂല്യവത്തായ പല കാഴ്ചകളും ഞാൻ കണ്ടു. എവിടെയെങ്കിലും സുന്തരമായത്‌ വല്ലതും കാണുമ്പോൾ , സംസ്കൃതരും വിജ്ഞാനികളുമായ ആളുകളെ കണ്ടുമുട്ടുമ്പോൾ , പണ്ഢിതന്മാരുടെ സഭകളിൽ പങ്കെടുക്കുമ്പോൾ, രമ്യഹർമ്മങ്ങൽ കാണുമ്പോൾ, സുഗന്ധപുഷ്പങ്ങൾ കണ്ണിൽ പെടുമ്പോൾ, ആളുകൾ കളിക്കുന്നതിനും ജോലി ചെയ്യുന്നതിനും സാക്ഷ്യം വഹിക്കുമ്പോൾ , എന്തിന്‌ സുന്തരനായ ഒരാളെ കാണുമ്പോൾ പോലും ഞാനെന്റെ ജനതയെ ഓർക്കും. എന്തുകൊണ്ട്‌ എന്റെ ജനതയ്ക്ക്‌ ഇപ്രകാരം കഴിയുന്നില്ല എന്ന് ഞാൻ സ്വയം ചോദിക്കും. എന്റെ ജനങ്ങളുടെ, എന്റെ സമുദായത്തിന്റെ പുരോഗതിക്ക്‌ അവരെ സഹായിക്കാൻ എന്ത്‌ ചെയ്യണമെന്ന് ആലോചിച്ച്‌ ഞാൻ തല പുണ്ണാക്കിയിട്ടുണ്ട്‌. അവസാനം ഞാനെത്തിച്ചേർന്നിട്ടുള്ളത്‌ അവർക്ക്‌ വേണ്ടി ഒരു കോളേജുണ്ടാക്കണമെന്ന തീരുമാനത്തിലാണ്‌  "
       ഏകാന്തതയിലിരുന്ന് സ്വയം എഴുത്തിലൂടെ മറ്റുള്ളവരെ ഉണർത്തുന്ന തരം ദാർശ്ശനികനായിരുന്നില്ല അദ്ദേഹം. പൊതുജീവിതത്തിൽ നേരിട്ട്‌ പ്രവേശിക്കുകയും ലോകവുമായി സദാ സമരം ചെയ്യുകയുമായിരുന്നു അദ്ദേഹം.
ഒടുവിൽ 1898 മാർച്ച്‌ 27 ന്‌ ആ മഹാത്മാവ്‌ അന്ത്യശ്വാസം വലിച്ചു..

No comments:

Post a Comment